Kerala
നിപ സംശയിക്കുന്ന മരണത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്
26 പേര്‍ക്കാണ് യുവാവുമായി സമ്പര്‍ക്കമുണ്ടായത്.
മലപ്പുറം | വണ്ടൂര്‍ നടുവത്ത് നിപ മരണമെന്ന് സംശയിക്കുന്ന കേസില്‍ സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്. 26 പേര്‍ക്കാണ് യുവാവുമായി സമ്പര്‍ക്കമുണ്ടായത്.
നിപ ബാധിച്ചാണ് യുവാവിന്റെ മരണമെന്നാണ് പ്രാഥമിക പരിശോധനാ ഫലം. കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പി സി ആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരുവില്‍ നിന്നെത്തിയ 23കാരന്‍ മരണപ്പെട്ടത്.
---- facebook comment plugin here -----