Connect with us

Prathivaram

സാലഡ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

വ്യക്തിയുടെ ആരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Published

|

Last Updated

പരമ്പരാഗതമായി, വെള്ളരിക്ക, തക്കാളി, ക്യാബേജ്, ഉള്ളി തുടങ്ങിയ അസംസ്‌കൃത പച്ചക്കറികൾ ഉപയോഗിച്ചാണ് സലാഡുകൾ തയ്യാറാക്കുന്നത്. അവ കഷ്ണങ്ങളാക്കി മുറിച്ച് ഒരു നുള്ള് ഉപ്പും നാരങ്ങയും ചേർക്കും. ഒന്നുകിൽ അവ ഭക്ഷണത്തിന്റെ ഏറ്റവും ചെറിയ ഭാഗമായി വിളമ്പി അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുന്നു. നിങ്ങളും ഇത് തന്നെയാണ് ചെയ്യുന്നതെങ്കിൽ, ഇത് മാറേണ്ട സമയമായി.
സാലഡുകൾ പലപ്പോഴും ശരീരഭാരം കുറക്കാൻ മാത്രം തിരഞ്ഞെടുക്കുന്ന രീതിയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ആദ്യം നിങ്ങൾ കണ്ണുകൊണ്ട് ഭക്ഷണം കഴിക്കുക. സലാഡുകൾക്ക് വൈവിധ്യമാർന്ന ടെക്‌സ്ചറുകളും ആകൃതികളും വലുപ്പവും നിറങ്ങളുമുണ്ട്. അവ കാഴ്ചയിൽ ആകർഷകവും തൃപ്തികരവുമാക്കുന്നു. നമ്മുടെ കണ്ണുകളെ വശീകരിക്കുന്ന ഭക്ഷണങ്ങൾ നമ്മൾ ആസ്വദിക്കുകയും അവ കൂടുതൽ കഴിക്കുകയും ചെയ്യുമ്പോൾ ചർമത്തിന് നല്ല സ്വാധീനം ചെലുത്തുന്നു. ധാരാളം പോഷകങ്ങൾ സാലഡുകളിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

സാലഡ് കഴിക്കുന്നതിന്റെ ഗുണങ്ങൾ

സാലഡിൽ ധാരാളം സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും സാലഡ് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

സാലഡ് ഹൈഡ്രേറ്റ്‌സ്

പല പച്ചക്കറികളിലും വലിയ അളവിൽ വെള്ളമുണ്ട്. ശരീരത്തിലെ വിഷാംശം ചർമത്തിലൂടെയും മൂത്രത്തിലൂടെയും നീക്കം ചെയ്യാൻ വെള്ളം സഹായിക്കുന്നു. ഇത് ചർമത്തെ മിനുസമാർന്നതും ആരോഗ്യകരവുമാക്കുന്നു.

ഫൈബർ വൃത്തിയാക്കുന്നു

ആവശ്യത്തിന് നാരുകൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, മലാശയത്തിലേക്ക് ഇറങ്ങാനുള്ള ശക്തിയില്ലാത്തതിനാൽ അവ കുടലിൽ കുടുങ്ങിപ്പോകും. വെജിറ്റബിൾ സലാഡുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിലെ ഭക്ഷണ മാലിന്യങ്ങളെ തൂത്തുവാരുന്നു. അപകടകരമായ ബാക്ടീരിയകളുടെ വ്യാപനം തടയപ്പെട്ടു എന്നാണ് ഇതിനർഥം. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ആരോഗ്യമുള്ളതാണെങ്കിൽ, ചർമം ആരോഗ്യമുള്ളതാണ്. രക്തപ്രവാഹത്തിലേക്കും ചർമം ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളുടെ വികാസത്തിനും നാരുകൾ സഹായിക്കുന്നു.

വിറ്റാമിൻ സി

നിങ്ങളുടെ എല്ലുകൾ, രക്തം, പേശികൾ, അസ്ഥി കൊളാജൻ ഉത്പാദനം എന്നിവക്ക് വിറ്റാമിൻ സി ഗുണം ചെയ്യുന്നു. വിറ്റാമിൻ സി നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും ഇരുമ്പ് സംഭരിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരം സ്വാഭാവികമായി വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല, അതിനാൽ സലാഡിന്റ്ഉപയോഗം വളരെ അത്യാവശ്യമാണ്.

വിറ്റാമിൻ ഇ

ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞ വിറ്റാമിൻ ശരീരത്തെ രോഗത്തിനെതിരെ പോരാടാനും കാഴ്ച വർധിപ്പിക്കാനും തലച്ചോറിന്റെയും രക്തത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തെ സഹായിക്കാനും ഉപകരിക്കും. ഇത് പലപ്പോഴും വിവിധ പരിപ്പുകളിലും എണ്ണകളിലും കാണപ്പെടുന്നു.

ലൈക്കോപീൻ

പഴങ്ങൾക്കും പച്ചക്കറികൾക്കും കടും ചുവപ്പ് നിറം നൽകുന്ന പ്രകൃതിദത്ത പിഗ്്മെന്റാണിത്. ഇത് ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്. ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം , പക്ഷാഘാതം , പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവ തടയാൻ ലൈക്കോപീന് കഴിയും.

ആൽഫ, ബീറ്റാ കരോട്ടിൻ

മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ഈ പിഗ്്മെന്റുകൾ ക്യാരറ്റ് പോലുള്ള കടും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നു. അവ ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ക്യാൻസറുകളുടെയും സാധ്യത കുറയ്ക്കുകയും രക്തത്തിന്റെ ഗുണം വർധിപ്പിക്കുകയും ചെയ്യുന്നു.

നല്ല കർഷകനാകുക

വ്യക്തിയുടെ ആരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കളത്തോട്ടം ഉണ്ടാക്കാം. സാലഡിലെ എല്ലാ പച്ചക്കറികളുമില്ലെങ്കിലും മിക്കവാറും പച്ചക്കറികൾ വളർത്താൻ സാധിക്കും. സ്വന്തം തോട്ടത്തിൽ നിന്ന് സാലഡിന് ആവശ്യമായ പച്ചക്കറികൾ ലഭ്യമാക്കണം. അങ്ങനെ ആരോഗ്യവും സന്തോഷവും ജീവിതത്തിലുടനീളം നിലനിൽക്കുകയും ചെയ്യട്ടെ.

(Senior dietitian, Aster Mims Calicut)

Latest