Kerala
മുഖ്യമന്ത്രി ആയിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായി പ്രവൃത്തിച്ചയാള്‍: വി ഡി സതീശന്‍
പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്നാണ് അദ്ദേഹം തെളിയിച്ചത്.

തിരുവനന്തപുരം | മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്ത നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്നാണ് അദ്ദേഹം തെളിയിച്ചത്.
താന്‍ ഉയര്‍ത്തിയ നിരവധി ജനകീയ പ്രശ്‌നങ്ങളിലും വി എസ് ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിക്കുടമയാണ് അദ്ദേഹം. അതുകൊണ്ടാണ് വി എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----