cpm worker killed
ഹരിദാസൻ വധം: മുറിവുകളുടെ എണ്ണം കണക്കാനാകാത്ത വിധം ശരീരം വികൃതമാക്കിയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റി

തലശ്ശേരി | തലശ്ശേരിയില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ ശരീരം വികൃതമാക്കിയെന്നും മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരക്ക് താഴെയാണെന്നും ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹരിദാസിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമായത്. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസിനെ (54) ഇന്ന് പൂലർച്ചെയാണ് വീട്ടുമുറ്റത്ത് വെച്ച് കുടുംബാംഗങ്ങളുടെ മുന്നിൽ അക്രമി സംഘം വെട്ടിക്കൊന്നത്. ആർ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.