Connect with us

Kerala

നമ്പര്‍ 18 ഹോട്ടലിലെ ഒരു ഡി വി ആര്‍ ഉടമ കൈമാറി; മറ്റൊന്നുകൂടി ഉണ്ടെന്ന് പോലീസ്

. ഉടമ ഇപ്പോള്‍ കൈമാറിയ ഡി വി ആറിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്

Published

|

Last Updated

കൊച്ചി |  മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേര്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലിലെ ഡി വി ആര്‍ പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ഹോട്ടലുടമ റോയി വയലാട്ടാണ് സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി വി ആര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ മറ്റൊരു ഡി വി ആര്‍ ഉണ്ടെന്നും ഇത് ഹാജരാക്കാന്‍ ഉടമയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയുന്നത്. ഉടമ ഇപ്പോള്‍ കൈമാറിയ ഡി വി ആറിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്

റോയിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും വാഹനത്തെ പിന്തുടര്‍ന്നത്.് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ ഒളിപ്പിച്ചത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

---- facebook comment plugin here -----

Latest