Connect with us

Kasargod

ഹകീം ഫൈസിയുടെ വെളിപ്പെടുത്തൽ; ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

പരാതി ഡി ജി പിക്ക് കൈമാറി

Published

|

Last Updated

കാസർകോട്| ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. സി എം അബ്ദു ല്ല മൗലവി ആക്ഷൻ കമ്മിറ്റി ജോ. കൺവീനർ ഉബൈദു ല്ല കടവത്ത്, ചെമ്പരിക്ക ജമാ അത്ത് കമ്മിറ്റി എക്സിക്യൂട്ടീ വ് അംഗം സർദാർ മുസ്തഫ എന്നിവരാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ ഉചിത മായ നടപടി സ്വീകരിക്കാൻ പരാതി ഡി ജി പിക്ക് കൈമാറി. സി ഐ സി ജനറൽ സെ ക്രട്ടറി ഹകീം ഫൈസി ആദ്യശ്ശേരി കൊലപാതകവുമായി ബന്ധപ്പെട്ട പല തെളിവുകളും കൈയിലുണ്ടെന്ന് ഒരു പൊ തുവേദിയിൽ പ്രസംഗിച്ചിട്ടുണ്ടെന്നും ഈ കൊലയാളി സംഘം പണ്ഡിത സംഘടനെയെ പോലും വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണെന്നും പരാതിയിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ തെളിവുകളും ഡിജിറ്റൽ തെ ളിവുകളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കി.

2010ൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ക്രൈംബ്രാ ഞ്ചിന് കൈമാറി. കൊലപാതക ത്തിലേക്ക് എത്തിക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സി ബി ഐക്കും കൊലപാതകമെന്ന് തെളിയിക്കപ്പെടുന്ന പല വിവരങ്ങളും ലഭിച്ചെങ്കിലും കൊലയാളി സംഘം ഉന്നതരായതിനാൽ ഈ ദിശയിലേക്ക് അന്വേഷണം നടന്നില്ലെന്നും പരാതിയിൽ പറയുന്നു.

 

 

---- facebook comment plugin here -----

Latest