From the print
ഹജ്ജ് 2026; രേഖകള്‍ സ്വീകരിച്ചു തുടങ്ങി
മലപ്പുറം കരുവമ്പ്രം അലവിയില്‍ നിന്ന് ആദ്യ രേഖ സ്വീകരിച്ച് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കല്‍ ഹജ്ജ് ഹൗസില്‍ ആരംഭിച്ചു. മലപ്പുറം കരുവമ്പ്രം അലവിയില്‍ നിന്ന് ആദ്യ രേഖ സ്വീകരിച്ച് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. അസ്സി. സെക്രട്ടറി ജഅ്ഫര്‍ കക്കൂത്ത്, നോഡല്‍ ഓഫീസര്‍ പി കെ ഹസൈന്‍, ഓഫീസ് ജീവനക്കാരായ സി പി മുഹമ്മദ് ജസീം, കെ ശാഫി, എം യാസര്‍ അറഫാത്ത്, കെ നബീല്‍, സുഹൈര്‍, ട്രൈനര്‍മാരായ മുഹമ്മദ് റാഫി, മുഹമ്മദ് കുട്ടി, പി പി എം മുസ്തഫ സംബന്ധിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യഗഡുവായ 1,52,300 രൂപ അടയ്ക്കാനുള്ള സമയം നാളെ അവസാനിക്കും. ഓരോ കവറിനും പ്രത്യേകമായുള്ള ബേങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ്സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം. ഓണ്‍ലൈനായും പണമടയ്ക്കാവുന്നതാണ്. പേമെന്റ്്സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.
പണമടച്ച റസീപ്്റ്റ്, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, ഡിക്ലറേഷന്‍ എന്നിവ ഈ മാസം 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് തന്നെ അപ്‌ലോഡ് ചെയ്യാനാകും.