Kerala
പന്തളത്ത് ഹിറ്റാച്ചി ദേഹത്തേക്ക് മറിഞ്ഞ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
പശ്ചിമ ബംഗാൾ സ്വദേശി സൂരജാണ് മരിച്ചത്

പന്തളം | പന്തളം കുളനട വൈവഴി കടലിക്കുന്നിൽ ഹിറ്റാച്ചി മറിഞ്ഞ് അതിഥിത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാത നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുകയായിരുന്ന ഹിറ്റാച്ചി ദേഹത്തേക്ക് മറിഞ്ഞാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശി സൂരജാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. സൂരജ് അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്.
ഇന്ന് ഉച്ചക്ക് 2.30ന് കടലിക്കുന്ന് വട്ടയം ഭാഗത്തായിരുന്നു അപകടം. മണ്ണ് നീക്കം ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹിറ്റാച്ചി അടിതെറ്റി സൂരജിൻ്റെ മേൽ പതിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ സൂരജ് മരിച്ചു. പന്തളം പോലീസും ചെങ്ങന്നൂർ, അടൂർ ഫയർ സ്റ്റേഷനുകളിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ച് പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
കോഴഞ്ചേരിയിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വിട്ടുകൊടുക്കും.
.