Connect with us

fuel price hike

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; പെട്രോളിന് ഇന്നും 48 പൈസ കൂട്ടി

ഒരു മാസത്തിനിടെ പെട്രോളിന് 8.88 രൂപയും ഡീസലിന് 9.43 രൂപയുമാണ് വര്‍ധിപ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ സാധാരണ ജനങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഇന്ധന വില വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടേയിരിക്കുന്നു. പെട്രോളിന് ഇന്ന് 48പൈയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും 48 പൈസ വീതം വര്‍ധിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍ വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെ പെട്രോളിന് 8.88 രൂപയാണ് കൂടിയത്. ഡീസലിന് 9.43 രൂപയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്110.38 രൂപയാണ്. ഡീസലിന് 103.69 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 112.20 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 110.47 രൂപയും ഡീസലിന് 103.92 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.

 

 

 

Latest