Kerala
17 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിരുദ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ കാര്‍ത്തികപ്പള്ളി തൃക്കുന്നപ്പുഴ മഹാദേവികാട് കൈലാസം വീട്ടില്‍ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട് | 17 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബിരുദ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി തൃക്കുന്നപ്പുഴ മഹാദേവികാട് കൈലാസം വീട്ടില്‍ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരിയിലെ സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ അതിക്രമിച്ച് പീഡിപ്പിച്ചെന്നതാണ് ആരോപണം. 17 വയസുകാരിയെ പീഡിപ്പിച്ച പ്രതി ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃക്കുന്നപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതി പഠിക്കുന്ന കളമശേരിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.