Connect with us

Kerala

അരിക്കൊമ്പനുള്ള ജിപിഎസ് കോളര്‍ ഇന്നെത്തും

എയര്‍ കാര്‍ഗോ വഴി എത്തുന്ന കോളര്‍ നെടുമ്പാശേരിയില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ഇടുക്കിയില്‍ എത്തിക്കും

Published

|

Last Updated

കൊച്ചി | അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ ഇന്നെത്തും. വേള്‍ഡ് അസമിലെ വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന എന്‍ജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. എയര്‍ കാര്‍ഗോ വഴി എത്തുന്ന കോളര്‍ നെടുമ്പാശേരിയില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ഇടുക്കിയില്‍ എത്തിക്കും.

ഫെബ്രുവരി 21നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ടത്. ഇതിനുള്ള തയ്യാറെടുപ്പ് വനം വകുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും ഹൈക്കോടതി ഇടപെടലോടെ നടപടികളെല്ലാം മുടങ്ങി. അഞ്ചിന് കേസ് പരിഗണിച്ചപ്പോള്‍ അരിക്കൊമ്പനെ പിടികൂടാന്‍ അനുകൂല ഉത്തരവ് കിട്ടി. റോഡിയോ കോളര്‍ എത്താത്തതിനാല്‍ പിടികൂടാനായിരുന്നില്ല.

 

Latest