Kerala
കോഴിക്കോട് വിദ്യാര്‍ഥി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; ഓസ്‌ട്രേലിയയില്‍ നിന്നും അശ്വിന്‍ എത്തിയത് രണ്ട് ദിവസം മുമ്പ്
സ്‌കൂട്ടറില്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് | വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. നടുവണ്ണൂര്‍-പേരാമ്പ്ര റോഡില്‍ കരുവണ്ണൂരില്‍ വെച്ചായിരുന്നു അപകടം.
സ്‌കൂട്ടറില്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന അശ്വിന്‍ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.
---- facebook comment plugin here -----







