Connect with us

Kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും

അന്വേഷണ സംഘം ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ അടക്കം മൊഴിയെടുക്കും.

Published

|

Last Updated

കണ്ണൂര്‍| സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. ജസ്റ്റിസ് സി എന്‍ രാമചന്ദന്‍, മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സന്ദര്‍ശനം. അന്വേഷണ സംഘം ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ അടക്കം മൊഴിയെടുക്കും.

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇത് സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. ആറു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമി പിടിയിലായത്.

 

 

---- facebook comment plugin here -----

Latest