Connect with us

Ongoing News

ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അജണ്ട നടപ്പാക്കുന്നു: യെച്ചൂരി

ഹിന്ദുത്വ വത്ക്കരണം തടയാന്‍ ഒന്നിച്ചു നില്‍ക്കണം

Published

|

Last Updated

ഡല്‍ഹി | ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അജണ്ട നടപ്പാക്കുന്നതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണം രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദൃശ്യമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കാമെന്നും യെച്ചൂരി പറഞ്ഞു. ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പണ്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ പദ്ധതി പോലെയാണ് നടത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലില്‍ പ്രസംഗിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കേണ്ടത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രസംഗിച്ചു.