Kerala
സേനക്ക് നാണക്കേടുണ്ടാക്കുന്ന പോലീസുകാരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യും; മര്‍ദ്ദനം ഇടത് നയമല്ല: മന്ത്രി വി ശിവന്‍കുട്ടി
സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പോലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി

തിരുവനന്തപുരം | പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചില പോലീസുകാരുണ്ടെന്നും അവരെയെല്ലാം സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ല, സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പോലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി ആരോപിച്ചു
അതേസമയം,പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ പുറത്തുവന്നിട്ടും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് പിന്നാലെ പല ജില്ലകളില്‍ നിന്നും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു