Connect with us

Kerala

മലയോര മേഖലകളിലെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു: രമേശ് ചെന്നിത്തല

കാട്ടു മൃഗങ്ങള്‍ ഇരതേടി നാട്ടില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്

Published

|

Last Updated

തണ്ണിത്തോട് |  സംസഥാനത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും കാര്‍ഷിക മേഖല മൊത്തമായും നേരിടുന്ന ഗുരുതരമായ പ്രശ്നത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ ആണെന്ന്  കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം രമേശ് ചെന്നിത്തല .ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച മലയോര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാട്ടു മൃഗങ്ങള്‍ ഇരതേടി നാട്ടില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വര്‍ഷങ്ങളായി കുടിയേറി പാര്‍ക്കുന്ന മലയോര കര്‍ഷകരെ പട്ടയത്തിന്റെ പേരില്‍ പോലും നീതി നല്‍കുവാന്‍ തയ്യാറാകാതെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കര്‍ഷരുടെ പ്രശ്നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭയില്‍ ഉന്നയിച്ചു പരിഹാരം കാണുമെന്നും ചെന്നിത്തല പറഞ്ഞു.

അജയന്‍പിള്ള ആനിക്കാനാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ് സതീഷ് കൊച്ചുപറമ്പില്‍, മാത്യു കുളത്തുങ്കള്‍, റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, തട്ടയില്‍ ഹരികുമാര്‍, ജോണ്‍സന്‍ വിളവിനാല്‍, ഹരികുമാര്‍ പൂതംകര, റെജി പൂവത്തൂര്‍, എസ്.വി.പ്രസന്നകുമാര്‍, ബാബുജി ഈശോ, ബിജു അഴക്കാടന്‍, ജി.ശ്രീകുമാര്‍, ബിജു മാത്യു, എം.വി.അമ്പിളി, ബഷീര്‍ വെള്ളത്തറ, പ്രൊഫ ജി.ജോണ്‍, ഐവാന്‍ വകയാര്‍, രതീഷ് എന്‍. നായര്‍, സന്തോഷ് അരുവാപ്പുലം, സണ്ണി ചിറ്റാര്‍, ജോയി തോമസ് എന്നിവര്‍ സംസാരിച്ചു

 

---- facebook comment plugin here -----

Latest