Kerala
കെ എം ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്തിട്ടില്ല: മുഖ്യമന്ത്രി
സര്‍ക്കാര്‍ സര്‍വീസിലുള്ളയാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതലകള്‍ വഹിക്കേണ്ടി വരും. അതിന്റെ ഭാഗമായാണ് ശ്രീറാമിന്റെയും നിയമനമെന്ന് ന്യായീകരണം

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എം ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളും പുനര്‍ നിയമനങ്ങളും നടക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളയാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതലകള്‍ വഹിക്കേണ്ടി വരും. അതിന്റെ ഭാഗമായാണ് ശ്രീറാമിന്റെയും നിയമനം. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.