Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 360 രൂപ ഉയര്‍ന്നു

ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 360 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 71,960 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി. ഇന്നലെ സ്വര്‍ണവില 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.

ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് ഉയരുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയതാണ് സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്.

Latest