Connect with us

Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 2160 രൂപ ഉയര്‍ന്നു

രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിനു  2,680 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി| ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ വര്‍ധനയില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് പവന് 2160 രൂപ ഉയര്‍ന്ന് 68480 രൂപയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവില കുതിപ്പിന് കാരണമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് ഉയര്‍ന്നത്.

ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിനു  2,680 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7050 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

 

Latest