Kerala
ആഗോള അയ്യപ്പ സംഗമം: പരാജയമെന്ന് സണ്ണി ജോസഫ്; ആര് എന്ത് ചെയ്താലും നന്നായി നടക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
സംഗമത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഇരു നേതാക്കളും.

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് ദൃശ്യങ്ങള്‍ തെളിയിച്ചുവെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആത്മാര്‍ഥത ഇല്ലാതെ നടത്തിയ പരിപാടിയായിരുന്നു അത്. യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പാപക്കറ അവരുടെ കൈയിലുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടി മാത്രമായിരുന്നു അയ്യപ്പ സംഗമമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അയ്യപ്പ സംഗമത്തിനെതിരായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പന്റെ പേരില്‍ ആര് എന്ത് ചെയ്താലും നന്നായി നടക്കണം. സി പി എമ്മിനെ വിശ്വാസമില്ലാത്തതുകൊണ്ട് വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുത്തില്ല. സംഗമത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നെങ്കില്‍ പോയേനെ.
അയ്യപ്പ സംഗമത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.