Connect with us

Kerala

ആഗോള അയ്യപ്പ സംഗമം: ഏഴുകോടി ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി

സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി അറിയിച്ചു. താമസം, യാത്ര എന്നിവക്കുള്‍പ്പെടെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

മൂന്ന് വേദികളിലായി ചര്‍ച്ചകള്‍ നടക്കും. മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയാണ് ആദ്യ സെഷനില്‍ ചര്‍ച്ചയാവുക. മൊത്തം 1000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ചര്‍ച്ചാവിധേയമാവും. തീര്‍ഥാടക ടൂറിസം (രണ്ടാം സെഷന്‍), തിരക്ക് ക്രമീകരണം (മൂന്നാം സെഷന്‍) എന്നിവയും ചര്‍ച്ചയാവും. എന്‍ എസ് എസും എസ് എന്‍ ഡി പിയും സംഗമത്തില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുമോയെന്ന കാര്യത്തില്‍ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

5,000ല്‍ അധികം രജിസ്‌ട്രേഷന്‍ വന്നിരുന്നു. മുമ്പ് വന്നിട്ടുള്ള ആളുകള്‍, സംഘടനകള്‍ എന്നിങ്ങനെ മുന്‍ഗണന നല്‍കി. സംഗമത്തില്‍ പരമാവധി 3,500 പേര്‍ പങ്കെടുക്കുമെന്നും പ്രധാന പന്തല്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest