Connect with us

Kerala

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയാല്‍ പങ്കെടുക്കുന്നതില്‍ നിലപാട്: വി ഡി സതീശന്‍

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം |  ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ നിലപാട് വ്യക്തമാക്കാതെ തന്ത്രപരമായ നിലപാടുമായി യുഡിഎഫ്. ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയശേഷം ക്ഷണിച്ചാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കല്‍, ചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുസത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ ?ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?.ശബരിമലയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു.ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു

ഒന്‍പത് വര്‍ഷമായി ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് തിഞ്ഞെടുപ്പ് അടുത്തപ്പോ അയ്യപ്പ സംഗമവുമായി വരുന്നതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.പണ്ട് ഉണ്ടാക്കിയ ഒരു കവനന്റിന്റെ അടിസ്ഥാനത്തില്‍ 48 ലക്ഷം രൂപയാണ് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡിന് കൊടുക്കേണ്ടത്. എ കെ ആന്റണി സര്‍ക്കാര്‍ ആ തുക 82 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സര്‍ക്കാര്‍ ശബരിമലക്കായി ഈ പണം നല്‍കിയിട്ടില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, വി എസ് ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരിക്കുന്ന കാലത്ത് ശബരിമല വികസനത്തിനായി 112 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. കേന്ദ്ര അനുമതിയോടു കൂടി, വനം വകുപ്പിന്റെ അനുമതിയോടു കൂടി ഭൂമി ഏറ്റെടുത്തു. പകരം ഇടുക്കിയില്‍ 112 ഏക്കര്‍ ഭൂമി വനം വകുപ്പിന് നല്‍കി. സ്വാമി അയ്യപ്പന്‍ റോഡ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് ആ സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നും വിഡി സതീശന്‍ പറഞ്ഞു

 

എന്‍ എസ് എസ് അടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്നിരിക്കെ ബഹിഷ്‌കരണം തിരിച്ചടിയാകുമെന്ന ആശങ്കയാണ് യുഡിഎഫിനുണ്ട്

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----