Connect with us

Kozhikode

ഗാല എക്‌സ്; രജിസ്‌ട്രേഷന്‍ നാളെ വരെ

തിരഞ്ഞെടുക്കപ്പെടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് അവസരം

Published

|

Last Updated

കോഴിക്കോട്| ഈ മാസം 29ന് കടലുണ്ടിയില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാലയുടെ ഭാഗമായി ഗാല എക്‌സ് സംഘടിപ്പിക്കുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച രാത്രി 10ന് അവസാനിക്കും. ‘ജനാധിപത്യം; ജെന്‍ സി പറയുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
കോഴിക്കോട് സൗത്ത് ജില്ലയില്‍ സ്ഥിര താമസക്കാരോ പഠിക്കുന്നവരോ ആയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഗാല എക്‌സ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്‌ക്രിപ്റ്റും പ്രസന്റേഷന്‍ മികവ് കാണിക്കുന്ന വീഡിയോയും സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പരിശോധനയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി ഗാലയില്‍ സംസാരിക്കാന്‍ അവസരവും ഉപഹാരവും ലഭിക്കും.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9744663849,  79071 73029 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.