National
തെലങ്കാനയില്‍ മലിനജലം കുടിച്ച് നാല് മരണം
മലിനജലം കുടിച്ച 24 പേര്‍ ഗഡ്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ഹൈദ്രാബാദ് |തെലങ്കാനയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഒരാഴ്ചക്കുള്ളിലാണ് ഇത്രയുംപേര്‍ മരിച്ചത്.തെലങ്കാനയിലെ ഗദ്വാള്‍ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്. മലിനജലം കുടിച്ച 24 പേര്‍ ഗഡ്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 9 പേര്‍ കുട്ടികളാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അധികൃതര്‍ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വെള്ളത്തില്‍ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സീസണല്‍ സങ്കീര്‍ണതകളും വ്യക്തിശുചിത്വവും മൂലമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ജലമലിനീകരണത്തിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമമാക്കി.