Connect with us

International

ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍

അഴിമതി കേസില്‍ സി ഐ ഡി ഇന്നലെഅദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെഅദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്.

അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുന്‍ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്‌ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കോടതിയില്‍ റനില്‍ വിക്രമസിംഗയെ എത്തിച്ചിട്ട് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ജാമ്യം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമായിരുന്നില്ല.വാദം നടക്കുന്നതിനിടെ കോടതിയില്‍ വൈദ്യുതി ബന്ധം നഷ്ടമായി.

തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കോടതിക്ക് പുറത്ത് യു എന്‍ പി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി.
ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനില്‍ വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനില്‍ വിക്രമസിംഗെ.

പ്രസിഡന്റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറില്‍ ഭാര്യ പ്രഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാന്‍ രാജ്യത്തിന്റെ ധനം ഉപയോഗിച്ചതായാണ് റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ ചുമത്തിയ കുറ്റം.

 

Latest