Connect with us

Kerala

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

പാര്‍ക്കിസണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Published

|

Last Updated

തൃശ്ശൂര്‍|സി പി ഐ എം നേതാവും മുന്‍ കുന്നംകുളം എം എല്‍ എ യുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിസണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

രണ്ടുദിവസം മുമ്പ് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. ബാബു എം പാലിശേരി 2006, 2011 കാലഘട്ടങ്ങളില്‍ കുന്നംകുളം എംഎല്‍എ ആയിരുന്നു.

Latest