Connect with us

OBITUARY

മുന്‍ വിദ്യഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ നിര്യാതയായി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

കോഴിക്കോട് | പെരിന്തല്‍മണ്ണ നഗരസഭയുടെ പ്രഥമ കൗണ്‍സിലറും മുന്‍ വിദ്യഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യയുമായ റജീന അന്തരിച്ചു. 65 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു.

പരേതനായ ടി എച്ച് മൂസയുടെ മകളാണ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് താഴേക്കോട് മഹല്ല് ഖബര്‍സ്ഥാനില്‍.

മക്കള്‍: ഫാത്തിമ റസു, ഡോ ഷാഹുല്‍ ഹമീദ് (കിംസ് അല്‍ഷിഫ ഹോസ്പിറ്റല്‍), ഡോ ആയിഷ റോഷിന്‍ (ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍). മരുമക്കള്‍: ഡോ ദില്‍ഷാദ് (തിരൂര്‍), ഡോ സമീഹ (നാദാപുരം), ഡോ ഫഹദ് (ഈരാറ്റുപേട്ട).

Latest