Connect with us

Kerala

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വീര്യംകുറഞ്ഞ നാടന്‍ പടക്കങ്ങളുണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡര്‍ എന്നീ രാസവസ്തുക്കളാണ് സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടനശേഷി കുറഞ്ഞ, ഏറുപടക്കത്തിന് സമാനമായ വസ്തുവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എറിഞ്ഞത് ബോംബാണെന്നായിരുന്നു സി പി എം നേതാക്കള്‍ പറഞ്ഞിരുന്നത്. ഇത് തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

വീര്യംകുറഞ്ഞ നാടന്‍ പടക്കങ്ങളുണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡര്‍ എന്നീ രാസവസ്തുക്കളാണ് സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് പൊട്ടിത്തെറിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകുമെങ്കിലും നാശനഷ്ടമുണ്ടാക്കാനുള്ള ശേഷിയില്ല. ആക്രമണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണ്.

Latest