Connect with us

Kerala

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടല്‍ ഉടമക്കെതിരേയും കേസ്

സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

Published

|

Last Updated

കാസര്‍കോട് |  ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ദേവനന്ദയെന്ന 16കാരി മരിച്ച സംഭവത്തില്‍ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ഐഡിയല്‍ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേര്‍ത്തത്. കേസില്‍ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്.സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കടയില്‍ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവര്‍ ഷവര്‍മ്മ കഴിഞ്ഞ ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മുല്ലോളി അനെക്‌സ്ഗര്‍. ഷവര്‍മ്മ തയ്യാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നല്‍കിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

 

Latest