Kerala
അഞ്ച് ശസ്ത്രക്രിയകളെ നേരിട്ട് കലോത്സവ വേദിയില്‍ ; മത്സരിച്ച ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കി എട്ടാം ക്ലാസുകാരന്‍
ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ്
		
      																					
              
              
            കൊല്ലം | അഞ്ച് ശസ്ത്രക്രിയകളെ പതിമൂന്നു വയസിനുള്ളില്‍ നേരിട്ട് കലോത്സവവേദിയിലെത്തിയ സാരംഗ് രാജീവ് അതിജീവനത്തിന്റെ മുഖമാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സാരംഗ് ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ് കരസ്ഥമാക്കി. ജന്മനാ കുടല്‍ സംബന്ധമായ രോഗമാണ് സാരംഗിന് ഉള്ളത്.
കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസ് വിദ്യാര്‍ഥിയായ സാരംഗിന് ലളിതഗാനത്തില്‍ ഗുരു അച്ഛന്‍ രാജീവ് ആണ്. സംസ്‌കൃത ഗാനാലാപാനമാണ് സാരംഗിന് ഇനി പങ്കെടുക്കാമുള്ള മറ്റൊരു മത്സര ഇനം.
വടകര കോട്ടപ്പള്ളി മണക്കുനി രാജീവന്റെയും ഷെറീനയുടെയും മകനാണ് സാരംഗ് രാജീവ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          