Ongoing News
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
ബെംഗളൂരുവിൽ നിന്ന് മടങ്ങി വരുന്നവാണ് അപകടത്തിൽ പെട്ടത്

മേപ്പാടി | മേപ്പാടിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത കാർ ഓവുചാലിനു കുറുകെ തലകീഴായി മറിഞ്ഞു.
സംഘം ബെംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
---- facebook comment plugin here -----