Connect with us

Kerala

തിരുവനന്തപുരത്ത് പോക്‌സോ കോടതിയുടെ ഓഫീസ് മുറിയില്‍ തീപിടിത്തം

തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിയമനം.

Published

|

Last Updated

തിരുവനന്തപുരം | കോടതിയിലെ ഓഫീസ് മുറിയില്‍ തീപിടിത്തം. തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്കാണ് തീപിടിച്ചത്. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്.

കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്‌സോ കോടതി പ്രവര്‍ത്തിക്കുന്നത്. ബേങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പോക്‌സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡി വൈ എസ് പി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിയമനം.

 

Latest