Connect with us

National

പി എം ജി എസ് വൈ പദ്ധതികൾക്കുള്ള ധനവിനിമയ തടസ്സം: എം പിമാർ കേന്ദ്ര മന്ത്രിയെ കണ്ടു

കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കും

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിൽ പി എം ജിഎസ് വൈ റോഡ് വികസന പദ്ധതികളുടെ കാര്യത്തിൽ നേരിടുന്ന താത്കാലിക പ്രതിസന്ധികൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാരായ ബെന്നി ബെഹ്നാൻ, എൻ കെ പ്രേമചന്ദ്രൻ, പി വി അബ്ദുൽ സമദ് സമദാനി, അടൂർ പ്രകാശ് എന്നിവർ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെ കണ്ട് നിവേദനം നൽകി.

സംസ്ഥാനത്തെ റോഡ് വികസനത്തിന് കീഴിലുള്ള നിരവധി പദ്ധതികൾ ഫണ്ടിൻ്റെ അഭാവം മൂലം നിലച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പി എം ജി എസ് വൈ നടപ്പാക്കുന്ന ഏജൻസിയായ കെ എസ് ആർ ആർ ഡി എയുടെ നേതൃത്വത്തിലുള്ള പദ്ധതികളിൽ 50 കോടി രൂപയുടെ ബില്ലുകൾ എൻകാഷ് ചെയ്യാതിരിക്കുകയാണ്. ഇതു മൂലം ടെൻഡറുകൾക്കുള്ള താത്പര്യം തീർന്ന കരാറുകാർ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുന്ന സ്ഥിതിയാണെന്ന് എം പിമാർ മന്ത്രിയെ ധരിപ്പിച്ചു.

പദ്ധതികൾക്ക് ആവശ്യമായ ഫണ്ടുകൾ അടിയന്തരമായി കേന്ദ്രം അനുവദിക്കണമെന്ന് എം പിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതികൾക്ക് തുടർച്ചയായുള്ള പുരോഗതി ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ തടസ്സം കൂടാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും എം പിമാർ ആവശ്യപ്പെട്ടു. ഒപ്പം കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി എം പിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കാം എന്ന ഉറപ്പും മന്ത്രി എം പിമാർക്ക് നൽകി

---- facebook comment plugin here -----

Latest