Connect with us

central budget

പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു ബജറ്റ് വിഷമമുണ്ടാക്കിയെന്ന് ധനമന്ത്രി ബാലഗോപാല്‍

രാജ്യം നേരിടുന്ന അതിഗുരുതര പ്രതിസന്ധിയായ തൊഴിലില്ലായ്മയെ മറികടക്കാന്‍ പര്യാപ്തമായ നടപടികളൊന്നും ബജറ്റിലുണ്ടായില്ല.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡും അതിന്റെ പ്രത്യാഘാതങ്ങളും സൃഷ്ടിച്ച പ്രതിസന്ധി കാലത്ത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ബജറ്റ് നിരാശ മാത്രമല്ല, വിഷമവും സൃഷ്ടിച്ചുവെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടിസ്ഥാന മേഖലകളിലേക്കെല്ലാം നീക്കിവെച്ച വിഹിതം വേണ്ടവിധമായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യം നേരിടുന്ന അതിഗുരുതര പ്രതിസന്ധിയായ തൊഴിലില്ലായ്മയെ മറികടക്കാന്‍ പര്യാപ്തമായ നടപടികളൊന്നും ബജറ്റിലുണ്ടായില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചത് കഴിഞ്ഞ വര്‍ഷത്തേത് പോലെയുള്ള സമാന തുകയാണ്. അത് മതിയാകുന്നതല്ല. കൊവിഡ് വാക്‌സിനേഷൻ, മിനിമം താങ്ങുവില, കാർഷിക മേഖല, ഭക്ഷണം തുടങ്ങിയവക്കൊന്നും വേണ്ട വിഹിതം നീക്കിവെച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.