Connect with us

k surendran statement

പോപ്പുലര്‍ ഫ്രണ്ട് ബി ജെ പിയിലും നുഴഞ്ഞു കയറിയതായി പേടി: കെ സുരേന്ദ്രന്‍

എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല; എം കെ മുനീര്‍ പത്ത് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ എല്ലാ മതേതര പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയതായി തങ്ങള്‍ക്ക് പേടിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍.

എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ ഡി എഫ് നുഴഞ്ഞുകയറിയതായി എം കെ മുനീര്‍ പത്ത് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. അന്ന് എന്‍ ഡി എഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബി ജെ പിയൊഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറി. ഞങ്ങള്‍ക്കും ഇപ്പോള്‍ കുറച്ചൊക്കെ പേടിയുണ്ട്. എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല-സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജനകീയ പ്രതിരോധമെന്ന നിലയിലായിരുന്നു ബി ജെ പിയുടെ പരിപാടി. കൊവിഡ് നിയന്ത്രണ ലംഘിച്ചതിന് പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

Latest