Connect with us

Kerala

പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയെ അനുകൂലിക്കുന്നത് തെറ്റായ സന്ദേശം നല്‍കും; ആലഞ്ചേരിക്കെതിരെ പോള്‍ തേലക്കാട്ട്

ക്രൈസ്തവര്‍ കേരളത്തില്‍ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലര്‍ സ്റ്റേറ്റ് ആണ് എന്നതാണ്.

Published

|

Last Updated

കൊച്ചി | സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. .രാജ്യത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപക്ഷേ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചായിരിക്കാം ആലഞ്ചേരി അത് പറഞ്ഞത്. എന്നാല്‍ ഈയിടക്ക് കര്‍ണാടകത്തിലെ ഒരു മന്ത്രി പറഞ്ഞത് ക്രൈസ്തവരെ അടിച്ചോടിക്കണമെന്നാണ്. അതൊക്കെ കേരളത്തിന് പുറത്ത് ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ധാരാളം നടക്കുന്നുമുണ്ട്. കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തില്‍ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോള്‍ തേലക്കാട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രൈസ്തവര്‍ കേരളത്തില്‍ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലര്‍ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. മതമേലാധക്ഷ്യന്മാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നാണ് അഭിപ്രായം. വ്യക്തിതാല്പര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദൈവത്തിന്റെ അധികാരത്തിന്റെ മേല്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു

Latest