Connect with us

Kerala

നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

ആലപ്പുഴ | ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. ചെങ്ങന്നൂര്‍ ഡിവൈ എസ് പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാനമ്മ ഷെബീനയെ കൊല്ലത്തുനിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്.

നാലാം ക്ലാസുകാരി നേരിട്ട ക്രൂരത പുറത്തുവന്നതോടെ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.

സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് നിലവില്‍ മുത്തശിയുടെ സംരക്ഷണയിലാണ്. പീഡനത്തെക്കുറിച്ച് കുട്ടി എഴുതിയ കുറിപ്പു പുറത്തുവന്നതോടെ നേരത്തെ സി ഡബ്ല്യു സിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest