Kerala
കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്
മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്

പാലക്കാട്| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആന ആക്രമിച്ചത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുപ്പിനും തോളെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നില്‍ ആനയെ കണ്ടപ്പോള്‍ ഓടിയപ്പോഴാണ് പരുക്കേറ്റതാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോള്‍ കാട്ടാന ചെല്ലന്‍കാവിലേക്ക് എത്തിയെന്നാണ് പറയുന്നത്.
---- facebook comment plugin here -----