Connect with us

Kerala

പോലീസ് സ്റ്റേഷനില്‍വച്ച് പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം; പ്രതി പിടിയില്‍

എസ്എച്ച്ഒയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമണം.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി മുഹമ്മദ് ഖാനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും സംസാരിക്കവേയാണ് സംഭവം. പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലമായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.

ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഇരുവരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബാഗില്‍ നിന്ന് പ്രതി കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പോലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തി. അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest