International
അടിയന്തര ഡീസല്‍ ശേഖരം പുറത്തുവിടണം; യു എസ് ആവശ്യം പൂര്‍ണമായി തള്ളി യൂറോപ്യന്‍ യൂണിയന്‍
ഇന്ധനവില കുറയ്ക്കുന്നതിനായി തങ്ങളുടെ തന്ത്രപ്രധാനമായ ഇന്ധനശേഖരം ഉപയോഗിക്കാന്‍ യൂറോപ്പിനുമേല്‍ വാഷിങ്ടണ്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണിത്.
ബ്രസല്‍സ് | ഇറാനുമായുള്ള യുദ്ധത്തിനിടെ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഡീസല്‍ ശേഖരം പുറത്തുവിടണമെന്ന അമേരിക്കയുടെ ആവശ്യം പൂര്‍ണമായി തള്ളി യൂറോപ്യന്‍ യൂണിയന്‍. ഇന്ധനവില കുറയ്ക്കുന്നതിനായി തങ്ങളുടെ തന്ത്രപ്രധാനമായ ഇന്ധനശേഖരം (strategic reserves) ഉപയോഗിക്കാന്‍ യൂറോപ്പിനുമേല്‍ വാഷിങ്ടണ്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണിത്.
ഡീസല്‍ കയറ്റുമതി നിരോധിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി രംഗത്തെത്തി. ‘ഡീസല്‍ കയറ്റുമതിയിലുള്ള ഏത് തരത്തിലുള്ള നിരോധനത്തെയും ഞങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. അത്തരമൊരു നിരോധനം ആര്‍ക്കും ഗുണകരമാകില്ല. വിശ്വസ്തനായ ഒരു പങ്കാളി എന്ന നിലയില്‍ അമേരിക്കയിലുള്ള ഞങ്ങളുടെ വിശ്വാസത്തെ അത് ദുര്‍ബലപ്പെടുത്തും.’- യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അന്ന-കൈസ ഇറ്റ്‌കോനെന്‍ പറഞ്ഞു.
അതിനിടെ, തലസ്ഥാനമായ സനയിലെ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ സേന ആക്രമണം നടത്തിയതായും, തായിസ് ഗവര്‍ണറേറ്റില്‍ ഹൂതികള്‍ക്കെതിരെ 20 വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും യെമന്‍ സൈനിക വക്താവ് മാജിദ് അല്‍-നുസൈലി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ, 2.5 ദശലക്ഷം ബാരല്‍ ശേഷിയുള്ള ഒരു സൂപ്പര്‍ ടാങ്കറില്‍ അജ്ഞാത വസ്തു പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് സെന്റര്‍ അറിയിച്ചു.
Content Highlights:
The European Union has completely rejected a demand from the United States to release emergency diesel reserves. European officials stated that current reserve levels must be maintained to ensure stability. The decision comes amidst growing concerns over global fuel supply and price fluctuations.



