Connect with us

Kerala

പി ജെ ജോസഫിന് അർഹമായ അംഗീകാരം നൽകണം,യുഡിഎഫിൽ ഉഭയകക്ഷി ചർച്ച വൈകരുത്; മോൻസ് ജോസഫ്

യുഡിഎഫിന്റെ പ്രഥമ കൺവീനറും മുതിർന്ന നേതാവുമായ ​പി ജെ ജോസഫിനെ ഭരണരംഗത്ത് ഉചിതമായ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാട്

Published

|

Last Updated

തിരുവനന്തപുരം|കേരള കോൺഗ്രസ് ചെയർമാനും യുഡിഎഫിലെ മുതിർന്ന നേതാവുമായ പി ജെ ജോസഫിന് അർഹമായ അംഗീകാരം സർക്കാരിൽ നിന്നും മുന്നണിയിൽ നിന്നും നൽകണമെന്ന് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ മോൻസ് ജോസഫ്. ​പി ജെ ജോസഫിന് ഇന്ന പദവി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ യുഡിഎഫിന്റെ പ്രഥമ കൺവീനറും മുതിർന്ന നേതാവുമായ അദ്ദേഹത്തെ ഭരണരംഗത്ത് ഉചിതമായ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് മോൻസ് ജോസഫ് പറഞ്ഞു.

​യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളുമായി ഭരണപരമായ വിഷയങ്ങളിലും ബോർഡ്/കോർപ്പറേഷൻ പദവികളിലും ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇത് തർക്കവിഷയമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. മുന്നണിയിലെ കൂടിയാലോചനകൾ വൈകാതെ പൂർത്തിയാക്കി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Content Highlights: Kerala Congress leader Mons Joseph demanded that senior leader PJ Joseph be given deserving recognition in the government and alliance. He clarified that while the party hasn’t demanded a specific portfolio, he expects suitable positioning. Mons Joseph added that UDF bilateral talks will commence soon.

 

---- facebook comment plugin here -----

Latest