Connect with us

International

ഏഷ്യന്‍ ഗെയിംസ്: ക്രിക്കറ്റ് സെമിഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം

Published

|

Last Updated

നഗോയ|ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. ഇന്ത്യയുടെ 170 വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 49 റണ്‍സിന് പുറത്താവുകയായിരുന്നു. ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയില്‍ മികച്ച സ്‌കോറുയര്‍ത്തിയ ഇന്ത്യ പിന്നീട് ബൗളിങ്ങിലും അസാമാന്യ പ്രകടനം കാഴ്ചവെച്ചാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെയും (മൂന്ന് പന്തില്‍ ഏഴ്) വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു സാംസണിനെയും (ഒമ്പത് പന്തില്‍ ഏഴ് റണ്‍സ്) നഷ്ടമായി. പിന്നാലെ 21 പന്തില്‍ 38 റണ്‍സെടുത്ത് ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശിയും പുറത്തായി.

അഞ്ചാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 46 പന്തില്‍ അഞ്ച് സിക്‌സറുകളും നാല് ഫോറുകളും അടക്കം 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (13 പന്തില്‍ 13), അക്സര്‍ പട്ടേല്‍ (13 പന്തില്‍ എട്ട്), തിലക് വര്‍മ്മ (നാല് പന്തില്‍ രണ്ട്), ശിവം ദുബെ (ഒമ്പത് പന്തില്‍ മൂന്ന്) എന്നിവര്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 169 റണ്‍സിലെത്തി.

ശ്രീലങ്കക്ക് വേണ്ടി സഹാന്‍ അരച്ചിഗെയും തരിന്ദു രത്‌നായകെയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. ലസിത് ക്രൂസ്ഫുല്ലെ, വാനുജ സഹാന്‍, വിജയകാന്ത് വ്യാസ്‌കാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ ഞെട്ടിച്ചു. അടുത്ത ഓവറിലുകളിലും ഇന്ത്യ വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു.സിനെത് ജയവര്‍ധന, സോഹന്‍ ഡി ലിവേര, ലസിത് ക്രൂസ്ഫുല്ലെ, ആഷെന്‍ ബണ്ടാര എന്നിവര്‍ പൂജ്യത്തിന് പുറത്തായി. സഹാന്‍ അരച്ചിഗെ എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് മടങ്ങി.ശ്രീലങ്കന്‍ നിരയില്‍ 11 പന്തില്‍ 15 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യ ഫൈനലില്‍ പാകിസ്താനെ നേരിടും. ഒക്ടോബര്‍ മൂന്നിന് കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് സ്വര്‍ണ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും പാക് ടീമിനെ നേരിടുക.

Content Highlights:
India stormed into the Asian Games cricket final with a massive 124-run win over Sri Lanka. Ishan Kishan starred with an unbeaten 80 off 46 balls to guide India to 169. Sri Lanka was bundled out for just 49 as Jasprit Bumrah struck early. India will now face rival Pakistan in the gold medal match.

 

 

---- facebook comment plugin here -----

Latest