Connect with us

National

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; 71.50 രൂപ വരെയാണ് കൂട്ടിയത്

ഗാര്‍ഹിക സിലിണ്ടര്‍ നിരക്കുകളില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് വില വര്‍ധന. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധന രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ കൂട്ടി 2,810 രൂപയായി. സെപ്റ്റംബറില്‍ 2,747.50 രൂപയായിരുന്നു വില. മറ്റുപല നഗരങ്ങളിലും ഇതിലും ഉയര്‍ന്നതോതിലാണ് വില കൂടിയത്. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് 2,764 രൂപയായി. ചെന്നൈയില്‍ 66.50 രൂപ വര്‍ധിച്ച് 2,983 രൂപയിലെത്തി. ഏറ്റവും ഉയര്‍ന്ന വര്‍ധന പട്‌നയിലാണ്. 71.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ വില 3,100.50 രൂപയായി.അഹമ്മദാബാദില്‍ 2,831.50 രൂപയായും കന്യാകുമാരിയില്‍ 3,046 രൂപയായും വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നു. നിലവിലെ വില വര്‍ധന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെയാണ് ബാധിക്കുക.

അതേസമയം,ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 942 രൂപ, മുംബൈയില്‍ 941.50 രൂപ, ചെന്നൈയില്‍ 957.50 രൂപ, ലക്‌നോവില്‍ 979.50 രൂപ, പട്‌നയില്‍ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്കുകള്‍.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധനവില ലിറ്ററിന് 121 രൂപയില്‍നിന്ന് 137 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിമാന ഇന്ധന വിലയില്‍ വര്‍ധനയുണ്ടാകുന്നത്. ഓഗസ്റ്റില്‍ ലിറ്ററിന് അഞ്ച് രൂപയും സെപ്റ്റംബറില്‍ 6.28 രൂപയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് വര്‍ധന വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Commercial LPG cylinder prices were increased across India by up to Rs 71.50 for a 19 kg cylinder ahead of the festive season. Domestic LPG prices remain unchanged. Meanwhile, Aviation Turbine Fuel rates rose sharply to Rs 137 per litre, raising concerns about potential flight ticket price hikes.

 

---- facebook comment plugin here -----

Latest