Connect with us

Ongoing News

ഏഷ്യൻ ഗെയിംസിൽ കട്ടിലില്ല, യാത്രാദുരിതം: ഒടുവിൽ അത്‌ലറ്റുകളോട് മാപ്പ് പറഞ്ഞ് നഗോയ മേയർ

ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയിൽ കട്ടിലുകളുടെ ക്ഷാമവും ഗതാഗത പ്രശ്നങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ താരങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മേയറുടെ മാപ്പ് പറച്ചിൽ

Published

|

Last Updated

നഗോയ | തുടർച്ചയായ പരാതികളെത്തുടർന്ന് ജപ്പാൻ നഗരമായ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അസൗകര്യങ്ങളിൽ കായികതാരങ്ങളോട് മാപ്പ് പറഞ്ഞ് നഗോയ മേയർ. അസൗകര്യങ്ങൾ നേരിടേണ്ടി വന്ന കായികതാരങ്ങളോടും മറ്റുള്ളവരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു എന്ന് പ്രാദേശിക സംഘാടക സമിതിയുടെ ആക്ടിങ് ചെയർമാൻ കൂടിയായ മേയർ ഇച്ചിറോ ഹിരോസാവ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയിൽ കട്ടിലുകളുടെ ക്ഷാമവും ഗതാഗത പ്രശ്നങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ താരങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മേയറുടെ മാപ്പ് പറച്ചിൽ. പ്രാദേശിക സംഘാടകർക്കെതിരെ വീഴ്ചകളും കെടുകാര്യസ്ഥതയും ആരോപിച്ച് വിവിധ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ ഗെയിംസുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അത്‌ലറ്റ്‌സ് വില്ലേജ് ഒരുക്കിയിട്ടില്ല. പകരം താൽക്കാലിക മരക്കുടിലുകളിലും ആഡംബര കപ്പലിലും ഹോട്ടലുകളിലുമായാണ് മത്സരാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്. കായിക താരങ്ങൾക്കായുള്ള ബസുകൾ കൃത്യസമയത്ത് ഓടാതിരിക്കുക, തെറ്റായ വേദികളിലേക്ക് പോവുക തുടങ്ങിയ ഗതാഗത പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

സെപ്റ്റംബർ 19ന് ഗെയിംസിന്റെ തുടക്കത്തിനായി നഗോയയിൽ വിമാനമിറങ്ങിയ ചില കായികതാരങ്ങൾക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കേണ്ടി വരികയും ചെയ്തു. 17,000ലധികം കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ഗെയിംസിനെത്തിയിട്ടുള്ളത്.

Content Highlights:
Nagoya Mayor Ichiro Hirosawa apologized for severe inconveniences faced by athletes at the Asian Games. Issues included bed shortages and transport delays due to no dedicated athletes village. Over 17,000 athletes and officials were affected.

---- facebook comment plugin here -----

Latest