Connect with us

Kerala

ശബരിമലയിലെ ടെന്‍ഡര്‍ നടപടികള്‍ ചോര്‍ന്നു; ഹെഡ് ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ കടകള്‍ നടത്താനുള്ള ലേലത്തിന്റെ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ഹെഡ് ക്ലാക്ക് റെജിമോനെതിരെയാണ് നടപടി. റെജിമോന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടന കാലത്ത് 110 കടകള്‍ നടത്താനുള്ള ലേലത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്തവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലേല നടപടികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായാണ് ഇ-ലേലം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ന്നതിലൂടെ ഈ നടപടിയാണ് അട്ടിമറിക്കപ്പെട്ടതെന്ന് കെ ജയകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

Content Highlights: The Travancore Devaswom Board suspended Head Clerk Rejimon following a leak of tender information regarding shop auctions at Sabarimala. TDB President K Jayakumar confirmed that the action was taken after finding the details leaked from Rejimon’s mobile phone. A Devaswom Vigilance investigation is underway, with strict action promised for anyone involved.

---- facebook comment plugin here -----

Latest