Connect with us

Kerala

എം കെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകും; ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം |  മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംകെ മുനീര്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പ്രത്യേക പദവി നല്‍കാന്‍ യുഡിഎഫില്‍ തീരുമാനമുണ്ടായിരുന്നു. മുസ്ലീം ലീഗുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ പദവി.ഭരണനിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശിപാര്‍ശകള്‍ നല്‍കുകയാണ് കമ്മിഷന്റെ ചുമതല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി ഏര്‍പ്പെടുത്തിയത്. വിഎസ് അച്യുതാനന്ദനായിരുന്നു ആദ്യ അധ്യക്ഷന്‍. 2021-ല്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അത്തരമൊരു പദവി ഉണ്ടായിരുന്നില്ല.

Content Highlights: Senior Muslim League leader MK Muneer has been appointed as Chairman of the Administrative Reforms Commission with Cabinet rank. Forward Bloc leader G Devarajan was appointed as Kerala’s representative in New Delhi. The decisions were taken during today’s Cabinet meeting.

---- facebook comment plugin here -----

Latest