Connect with us

Kerala

കോഴഞ്ചേരിയിലെ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; ജിത്തു മയക്കുമരുന്ന് കേസുകളില്‍ പ്രതി

യുവാവിനെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട |  കോഴഞ്ചേരി ചെട്ടിമുക്കിലെ മാരാമണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ബാറില്‍ റിസപ്ഷനിസ്റ്റ് ട്രെയിനിയെ കൊലപ്പെടുത്തിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയില്‍ ജിത്തു(28)നെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ ആറന്മുള, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളിലെ കേസുകളിലും, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലെയും പ്രതിയാണ്.

കൊല്ലം കുളത്തുപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം ദിന്‍ഷാ മന്‍സിലില്‍ ദിന്‍ഷാ(21)ആണ് ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കെട്ടിയിടുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലിസ് എത്തി കസ്റ്റഡിയിലെടുത്ത യുവാവിനെ കീഴ്വായ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. പോലീസ് സയന്റിഫിക് ഓഫീസര്‍, ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ട്, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കുകയും കൃത്യം നടന്ന സ്ഥലത്തുനിന്നും പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി, അതിന്റെ കവര്‍ എന്നിവയും മറ്റു തെളിവുകളും ശേഖരിക്കുകയും ചെയ്തു.

Content Highlights: The accused Jithu was remanded in custody by the Pathanamthitta magistrate court in the murder of 21-year-old receptionist trainee Dinsha at a Kozhencherry resort. Jithu is also accused in multiple police and drug-related cases. Police collected crucial forensic evidence from the scene.

---- facebook comment plugin here -----

Latest