Kerala
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12,716 പേര്‍; 11,790 കേസുകള്‍
ഇതുവരെ 24,480.936 ഗ്രാം എം ഡി എം എയും 1,590.302 കിലോഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്.
തിരുവനന്തപുരം | ലഹരിക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 12,716 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിലായതോടെ, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി ഉയര്‍ന്നു.
ഇതുവരെ 24,480.936 ഗ്രാം എം ഡി എം എയും 1,590.302 കിലോഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 12 കേസുകളും, ഇടത്തരം അളവില്‍ കൈവശം വച്ചതിന് 6 കേസുകളുമാണ് എടുത്തത്. ഇതിനുപുറമേ, എന്‍ ഡി പി എസ് ആക്ട് സെക്ഷന്‍ 27 പ്രകാരം 15 കേസുകളും പുകയില വിരുദ്ധ നിയമമായ കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Kerala Police arrested 12,716 people across the state under the ongoing anti-drug drive titled Operation Thoofan. A total of 11,790 cases have been registered so far along with massive seizures of MDMA and ganja. Police also registered cases under the NDPS Act and COTPA laws during recent raids




