International
മ്യാൻമറിലെ സൈനിക വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ; അഭയാർത്ഥികളെ നാടുകടത്തുന്നത് മലേഷ്യ അവസാനിപ്പിക്കണം
മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിൽ സൈന്യം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
കോലാലംപൂർ | മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തെയും റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്ന മലേഷ്യൻ സർക്കാറിന്റെ നടപടിയെയും അപലപിച്ച് ഐക്യരാഷ്ട്രസഭ. അഭയാർത്ഥികളെ നാടുകടത്തുന്നത് മലേഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിൽ സൈന്യം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഉച്ചയോടെ ക്യൂക്തോ ടൗൺഷിപ്പിലാണ് ഈ ആക്രമണമുണ്ടായത്. 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം രാഖൈൻ സംസ്ഥാനത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിൽ ഒന്നാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏകദേശം 5,000 മ്യാൻമർ പൗരന്മാരെ നാടുകടത്താനുള്ള പദ്ധതി മലേഷ്യ നടപ്പിലാക്കാൻ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ക്യൂക്തോയിലെ ഈ ആക്രമണം നടന്നത്. ആളുകളെ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നത് അവരെ കൂടുതൽ അക്രമങ്ങളിലേക്കും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകിയ ടർക്ക്, നാടുകടത്തൽ നടപടികൾ ഉടനടി നിർത്തിവെക്കാൻ മലേഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടു.
Content Highlights:
The UN Human Rights chief Volker Turk condemned Myanmar military airstrikes in Rakhine state killing at least 50 people. He urged Malaysia to immediately stop plans to deport around 5,000 Myanmar refugees, warning that returning them would expose them to grave human rights violations and violence.




