Connect with us

Kerala

വിഴിഞ്ഞത്ത് ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു

അര്‍ച്ചന രാജ് അപകടസ്ഥലത്തും സുജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുമാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞത്ത് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തന്‍വീട്ടില്‍ സജീവിന്റെയും ഷേര്‍ളിയുടെയും മകന്‍ സുജി (26), സുഹൃത്തും മെഡിക്കല്‍കോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പില്‍ രാജന്റെയും മിനിയുടെയും മകള്‍ അര്‍ച്ചന രാജ് (31) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 ഓടെ വെങ്ങാനൂര്‍-പള്ളിച്ചല്‍ പാതയില്‍ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപമാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു. അര്‍ച്ചന രാജ് അപകടസ്ഥലത്തും സുജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുമാണ് മരിച്ചത്. ആവണി, അനുശ്രീ, അവിനാഷ് എന്നിവരാണ് മരിച്ച അര്‍ച്ചനയുടെ മക്കള്‍. ചന്തുവാണ് മരിച്ച സുജിയുടെ സഹോദരന്‍. അപകടത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഇരുവരുടെയും സംസ്‌കാരം നടത്തി.

Content Highlights: Two friends died after their speeding motorcycle crashed into a roadside electric pole at Vizhinjam in Thiruvananthapuram. The victims were identified as Suji and Archana Raj. Archana died at the scene while Suji succumbed to injuries at Thiruvananthapuram Medical College Hospital.

---- facebook comment plugin here -----

Latest